18 വർഷമായി ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ട അവസ്ഥയിലാണ് വൈപ്പിൻ നിവാസികൾ: മുഖ്യമന്ത്രിക്ക് അന്ന ബെന്നിൻ്റെ തുറന്ന കത്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (13:05 IST)
വൈപ്പിൻ ബസുകളുടെ നഗരപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി സിനിമാതാരം അന്ന ബെൻ. 18 വർഷമായിട്ടും വൈപ്പിൻ ബസുകൾ ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടിവരുന്ന ദുരവസ്ഥയാണുള്ളതെന്ന് കത്തിൽ പറയുന്നു.

സെയ്ന്റ് തെരേസാസില്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് താനും അനുഭവിച്ചതാണെന്ന് അന്ന ബെൻ പറയുന്നു. ജില്ലയുടെ എല്ലാ ഭാഗത്ത് നിന്നും നഗരത്തിലേക്ക് ബസുകൾ വന്നിട്ടും വൈപ്പിൻ ബസുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാത്തത്. നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലും മറ്റ് വ്യാപാരകേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകൾക്ക് ഈ അധികചിലവ് താങ്ങാനാവില്ലെന്നും കത്തിൽ ഓർമിപ്പിക്കുന്നു.

സ്ഥാപിത താത്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയര്‍ത്തുന്ന നിയമത്തിന്റെ നൂലാമാലകള്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിവുള്ള മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :