അനുബന്ധ വാര്‍ത്തകള്‍
- ഹര്‍ത്താല്‍: സ്വകാര്യ ബസുകള്‍ ഓടുന്നില്ല !
- ഹര്‍ത്താല്‍: മാറ്റിവെച്ച പരീക്ഷകള്‍ ഏതൊക്കെയാണെന്ന് നോക്കാം
- ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് പോപ്പുലര്‍ ഫ്രണ്ട്, പൊതുജനം വലയുന്നു
- കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി
- ബാലരാമപുരത്തെ വാടകവീട്ടിൽ നിന്ന് 158 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: 2 പേർ അറസ്റ്റിൽ
ഹര്‍ത്താലില്‍ കേരള, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു; പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേരള സര്‍വകലാശാലയും എംജി സര്‍വ്വകലാശാലയില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം പുതിയ തീയതി പിന്നീട് അറിയിക്കും എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. കേരള നഴ്സിംഗ് കൗണ്‍സില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അതേസമയം ഇന്ന് നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
എന്‍ഐഎ റൈഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിനും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.