കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി

അതേസമയം ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയൊരുക്കുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു

രേണുക വേണു| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (07:56 IST)

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിലും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയൊരുക്കുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ക്രമസമാധാനപാലനത്തിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :