1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Case

മലപ്പുറത്ത് ഒന്‍പതുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച 55കാരന്‍ അറസ്റ്റില്‍

Pocso Case
മലപ്പുറത്ത് ഒന്‍പതുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച 55കാരന്‍ അറസ്റ്റില്‍. പാണ്ടിക്കാട് ചെമ്പ്രശേരി കക്കാടമ്മല്‍ സ്വദേശി അബ്ദുള്‍ ജബ്ബാറിനെയാണ് അറസ്റ്റുചെയ്തത്. പാണ്ടിക്കാട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞമാസമാണ് സംഭവം നടക്കുന്നത്. പുളിവെണ്ട നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പേടിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റുനടന്നത്. പ്രതിക്കെതിരെ പോക്‌സോ, എസ് സി എസ് ടി വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിരൂരില്‍ സില്‍വര്‍ലൈനെതിരെ വന്‍ പ്രതിഷേധം: കല്ലുകള്‍ സ്ഥാപിച്ചയുടന്‍ നാട്ടുകാര്‍ പിഴുതെറിയുന്നു