പീഡനക്കേസിൽ 24 കാരൻ പോലീസ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 25 ജൂലൈ 2022 (19:58 IST)
നെടുമങ്ങാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിമലപ്പുറം പൊന്നാനി തൃക്കാവ് വെള്ളിരി എൽ.പി സ്കൂളിനടുത്ത് മാഞ്ചവും പ്രായക്കാത് വീട്ടിൽ മുഹമ്മദ് ജൻസീർ ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്

ഇൻസ്റ്റാഗ്രാം വഴി ഇയാൾ പെൺകുട്ടിക്ക് വിവാഹ വാഗ്‌ദാനം നൽകുകയും ഇയാൾ ജോലി ചെയ്യുന്ന ചെന്നൈയിലും പിന്നീട് പൊന്നാനിയിലും എത്തിച്ചായിരുന്നു പീഡനം. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :