ബാലികയ്ക്ക് പീഡനം : പ്രതിക്ക് 14 വർഷം കഠിനതടവ്

എ കെ ജെ അയ്യർ| Last Updated: ഞായര്‍, 24 ജൂലൈ 2022 (14:06 IST)
പാലക്കാട്: അഞ്ചു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി അമൽദേവ് എന്ന 27 കാരനെ കോടതി 14 വർഷത്തെ കഠിനതടവിനും 1.10 ലക്ഷം രൂപ പിഴ നൽകാനും വിധിച്ചു.

2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാലികയെ അമൽദേവ് യാക്കരയിലെ തന്റെ താമസ സ്ഥലമായ ഐ.ടി.ഐ ക്വർട്ടേഴ്‌സിൽ കൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷവിധിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകണം. പിഴ അടച്ചില്ലെങ്കിൽ അധികമായി 15 മാസം തടവ് ശിക്ഷ അനുഭവിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :