പീഡനക്കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 22 ജൂലൈ 2022 (18:36 IST)
കൊല്ലം: പീഡനക്കേസിൽ കായികാധ്യാപകൻ അറസ്റ്റിലായി. കൊല്ലം കല്ലുംതാഴം ആലുവിള സുജിത്ത് ഭവനിൽ സുജിത്ത് എന്ന 29 കാരനാണ് അറസ്റ്റിലായത്.

ഇയാൾക്ക് കീഴിൽ കായിക പരിശീലനം നടത്തി വന്നിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലെ കേസിലാണ് അറസ്റ്റിലായത്. പരിശീലനം നടക്കുന്ന സ്‌കൂൾ മൈതാനിയിൽ വച്ചായിരുന്നു ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി ഉണ്ടായത്.

കുട്ടി വിവരം മറ്റു അദ്ധ്യാപകരോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇയാലെ കഴിഞ്ഞ ദിവസം ഒളിച്ചിരുന്ന സ്ഥലത്തു നിന്നാണ് പിടികൂടിയത്. കിളികൊല്ലൂർ എസ്.എച്.ഒ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :