വിവാഹവാഗ്ദാനം നൽകി പീഡനം നടത്തിയ 36 കാരൻ പിടിയിൽ

എറണാകുളം| എ ജെ കെ അയ്യർ| Last Modified വെള്ളി, 22 ജൂലൈ 2022 (14:52 IST)
എറണാകുളം: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വല്ലംകുഴി സ്വദേശി രാഹുൽ എന്ന 36 കാരനാണ് അറസ്റ്റിലായത്.

എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സി.ഇ.ഓ ആയ രാഹുൽ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ഒരു യുവതിയെ കൊച്ചി കുമ്പളത്തുള്ള ഒരു സ്വകാര്യ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചു എന്നാണു പരാതി. പരാതിയെ തുടർന്ന് പനങ്ങാട് പൊലീസാണ് കേസെടുത്തു അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :