കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 24 ജൂലൈ 2022 (13:30 IST)
തൃശൂർ: ഭാര്യയെ കെട്ടിയിട്ടു ലൈംഗികമായി ക്രൂരമായി പീഡിപ്പിക്കുകയും തുടർന്ന് ഈ ദൃശ്യങ്ങൾ
സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. കുന്നംകുളം സ്വദേശിയായ ഭർത്താവും ഇയാളുടെ സുരഹത്തായ കണ്ടംകുളങ്ങര സൂരജ് എന്ന മുപ്പതുകാരനുമാണ് പോലീസ് വലയിലായത്.

യുവതി ശരീരത്തിൽ വടികൊണ്ടുള്ള അടിയേറ്റപാടുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഇതോടെയാണ് സംഭവം പുറത്തായത്. രണ്ടു വര്ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതായി യുവതി പറഞ്ഞത്.

ചെന്നൈയിൽ ഹോട്ടൽ നടത്തുന്ന ഭർത്താവും യുവതിയും ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് പീഡിപ്പിച്ചതും ദൃശ്യങ്ങൾ പകർത്തിയതും എന്നായിരുന്നു രണ്ടു കുട്ടികളുടെ മാതാവായ യുവതി നൽകിയ പരാതിയിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :