1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Nudity exhibition 33 yr old man arrested

യുവതിക്ക് മുന്നിൽ നഗ്നതാപ്രദർശനം : 33 കാരൻ അറസ്റ്റിൽ

Harassment
നെടുമങ്ങാട്: ആളൊഴിഞ്ഞ സ്ഥലത്തു യുവതിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത 33 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആനാട് കുന്നത്തുമല സ്വദേശി വിപിൻ ശ്രീകുമാറാണ് പിടിയിലായത്.
 
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവതിക്ക് നേരെയായിരുന്നു ഇയാളുടെ പരാക്രമം. യുവതി ഇയാളിൽ നിന്ന് രക്ഷപ്പെട്ട ഓടിയപ്പോൾ യുവാവ് പിന്തുടർന്നു യുവതിയെ ആക്രമിക്കുകയായിരുന്നു.
 
ഇവർക്കൊപ്പം ഉണ്ടായിരുന്ന മകനെ ഇയാൾ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് വിതുര പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
About Writer
എ ജെ കെ അയ്യർ
അടുത്ത ലേഖനം
അംഗൻവാടി അധ്യാപിക അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ