1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Nagarur Nedumparampu

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയും സഹായിയും പിടിയിൽ

Harassment
കിളിമാനൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുംപറമ്പ് ഞാറയ്‌ക്കാട്ടുവിള അമൃതം വീട്ടിൽ അതുൽരാജ് എന്ന പതിനെട്ടുകാരനും ഇതിനു കൂട്ടുനിന്ന നെടുംപറമ്പ് റോജ മന്ദിരത്തിൽ വിഷ്ണു (18) വുമാണ് പിടിയിലായത്.

വിവാഹ വാഗ്ദാനം നൽകി അതുൽ പെൺകുട്ടിയെ വീട്ടിൽ വച്ചും കഴക്കൂട്ടത്തെ ഫ്‌ളാറ്റിൽ വച്ചും നിരവധി തവണ പീഡിപ്പിച്ചു. പെൺകുട്ടിയെ വാഹനത്തിൽ കഴക്കൂട്ടത്തും മറ്റും എത്തിച്ചിരുന്നത് വിഷ്‌ണുവാണ്.

പീഡനം നടത്തിയ ശേഷം അതുൽ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെ മാനസികമായി തകർന്ന പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയതും നഗരൂർ പോലീസ് പ്രതികളെ പിടികൂടിയതും അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
എണീറ്റ് നിൽക്കാനാവാതെ വിപണി, സെൻസെക്‌സ് 537 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു