പതിനഞ്ചുകാരിക്ക് മദ്യം നൽകിയ യുവാവും മുമ്പ് കുട്ടിയെ പീഡിപ്പിച്ചയാളും പോലീസ് പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 15 ഏപ്രില്‍ 2022 (19:55 IST)
അടൂർ: പതിനഞ്ചുകാരിക്കു മദ്യം വാങ്ങി നൽകിയ യുവാവിനെ പോലീസ് പിടികൂടി. ഇതിനൊപ്പം പതിനഞ്ചുകാരി കൂട്ടുകാരനൊപ്പം സഹപാഠിയുടെ വീട്ടിലിരുന്നു മദ്യപിക്കുന്നതായി വിളിച്ചറിയിച്ചു ആൾ പീഡനക്കേസിൽ
പിടിയിലായി. ചെങ്ങന്നൂരിലെ പാണ്ടനാട് വന്മഴി മായിക്കൽ വീട്ടിൽ അനന്തു എന്ന 23 കാരനാണ് മുമ്പ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോലീസ് പിടിയിലായത്.

ഇതിനൊപ്പം വിദ്യാർത്ഥിനിക്ക് മദ്യം വാങ്ങിനൽകിയ സംഭവത്തിൽ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു എന്ന 26 കാരനും പിടിയിലായി. കഴിഞ്ഞ ദിവസം മുണ്ടപ്പപള്ളിക്കടുത്തുള്ള വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സഞ്ജു പെൺകുട്ടിക്കും സഹപാഠിക്കും മദ്യം നൽകിയത്. എന്നാൽ സംഭവം അറിഞ്ഞു പെൺകുട്ടിയെ മുമ്പ് തന്നെ പരിചയമുണ്ടായിരുന്ന അനന്തു സ്ഥലത്തെത്തുകയും പെൺകുട്ടിയെ പീഡിപ്പിച്ചു എന്നു പുറത്തറിയിക്കുകയും ചെയ്തു.


വിവരം അറിഞ്ഞു പോലീസ് എത്തിയപ്പോൾ പെൺകുട്ടിക്ക് ബോധമില്ലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സഞ്ജുവിനെ പോലീസ് ഓടിച്ചിട്ടുപിടിച്ചു. തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നു സമയത്ത് പീഡനമൊന്നും നടന്നിട്ടില്ലെന്നും പക്ഷെ മുമ്പ് പീഡനം ഉണ്ടായിട്ടുണ്ടെന്നും തെളിഞ്ഞു. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മുമ്പ് അനന്തു തന്നെ പീഡിപ്പിച്ചതായി വെളിപ്പെടുത്തി. തുടർന്നാണ് അനന്തുവിനെയും അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :