16കാരി ഗർഭിണിയായ സംഭവത്തിൽ 14 കാരനെതിരെ കേസ്
കണ്ണൂർ: പതിനാറുകാരി ഗർഭിണിയായ സംഭവത്തിൽ 14 കാരനെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് എടക്കാട് പോലീസ് കേസെടുത്തത്.
സ്ഥിരമായി വീട്ടിൽ വരുമായിരുന്നു പതിനാലുകാരൻ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നാണു കുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വയറുവേദന കാരണം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.
സംഭവത്തിൽ ഭയന്നതിനാലാണ് പീഡന വിവരം പുറത്തറിയിക്കാത്തത് എന്നാണു പെൺകുട്ടി പറഞ്ഞത് എന്നും പരാതിയിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സംഭവത്തിൽ ഭയന്നതിനാലാണ് പീഡന വിവരം പുറത്തറിയിക്കാത്തത് എന്നാണു പെൺകുട്ടി പറഞ്ഞത് എന്നും പരാതിയിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.