ആറുവയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (17:49 IST)
ഇടുക്കി: കേവലം ആറ് വയസു മാത്രം പ്രായമുള്ള സ്വന്തം മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാലര വയസു മുതൽ ആറ്
വയസു വരെയുള്ള ഒന്നര വര്ഷക്കാലമാണ് 42 കാരനായ പിതാവ് മകളെ പീഡിപ്പിച്ചത്.


പീഡന വിവരം അറിഞ്ഞ മാതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പിതാവിൽ നിന്നുള്ള ഉപദ്രവം കൂടിയപ്പോൾ മാതാവ് കുട്ടിയെ ബാലഭവനിലാക്കിയിരുന്നു. എന്നാൽ അധികാരികൾക്ക് സംശയം തോന്നി മാതാവിനെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്.

പിതാവിനൊപ്പം കുട്ടിയെ അമ്മാവനും പീഡിപ്പിച്ച വിവരം പുറത്തായി. പിതാവിനെ പോലീസ് പിടികൂടി. എങ്കിലും അമ്മാവനെ ഇതുവരെ പിടികിട്ടിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :