മന്ത്രവാദത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (10:19 IST)
മന്ത്രവാദത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരിയെ പോലീസ് അറസ്‌റ് ചെയ്തു. മുടപുരം തെന്നൂര്‍ക്കോണം ക്ഷേത്ര പൂജാരി ശ്രീകുമാര്‍ നമ്പൂതിരി എന്ന 67 കാരനാണ് ചിറയിന്‍കീഴ് പോലീസ് വലയിലായത്.

ചിറയിന്‍കീഴ് സ്വദേശിയായ പ്രതി കിഴുവിലത്തതാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ക്ഷേത്ര വളപ്പില്‍ ഉള്ള പൂജാരിയുടെ മുറിയില്‍ കയറ്റിയായിരുന്നു പൂജാരി മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മന്ത്രവാദ കര്‍മ്മങ്ങള്‍ക്കിടെ പെണ്‍കുട്ടി മുറിയില്‍ നിന്ന് ഇറങ്ങിയോടി ബന്ധുക്കളോട് വിവരം അറിയിച്ചു.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്
പി എസ്
വൈ സുരേഷിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് എസ് എച്ച് ഒ രാഹുല്‍
രവീന്ദ്രന്റെ കീഴിലുള്ള പോലീസ് സംഘമാണ് പ്രതിയെ പോക്‌സോ നിയമ പ്രകാരം അറസ്‌റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :