ഏഴുവയസുകാരനെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (20:01 IST)
കണ്ണൂരില്‍ ഏഴു വയസുകാരനെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടൂല്‍ അതിര്‍ത്തിയിലെ അറക്ക വളപ്പില്‍ ഷിറാസ് - ജമീല ദമ്പതികളുടെ മകന്‍ സഹല്‍ എന്ന കുട്ടിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം അഞ്ച് മണിയോടെ വീട്ടില്‍ നിന്ന് പുറത്തുപോയ സഹലിനെ വീട്ടിനടുത്ത ക്വര്‍ട്ടേഴ്സിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാദിഹുദ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഹല്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :