അനുബന്ധ വാര്‍ത്തകള്‍
- മന്ത്രവാദത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍
- പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ പിടിയില്‍
- ഏഴുവയസുകാരനെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 89 ആരോഗ്യപ്രവർത്തകർക്ക്, 2 സിഐഎസ്എഫ് ജവാൻമാർക്കും രോഗം
- ബസില്‍ കയറുന്നതിനിടെ അപകടം: ആറുമാസം ഗര്‍ഭിണിയായ നേഴ്സ് മരിച്ചു
പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ അറസ്റ്റുചെയ്തു
പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്കനെ പോലീസ് അറസ്റ് ചെയ്തു. തളിപ്പറമ്പ് ബദരിയാ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയല്‍ തുന്തക്കാച്ചി മീത്തലെ പുരയിടത്തില്‍ ഇബ്രാഹിം എന്ന അമ്പതുകാരനാണ് പോലീസ് പിടിയിലായത്.
ബുധനാഴ്ച രാവിലെ പെണ്‍കുട്ടിയുടെ മാമന്റെ ഭാര്യയുടെ കാലുവേദന മാറ്റിത്തരാമെന്ന് പറഞ്ഞു ഇബ്രാഹിം കുട്ടി താമസിക്കുന്ന വീട്ടിലെത്തി ഈ സമയം വീട്ടില്‍ പെണ്‍കുട്ടിയും കുട്ടിയുടെ മാത്ര സഹോദരന്റെ ഭാര്യയും മാത്രമാണുണ്ടായിരുന്നത്. ഇബ്രാഹിം കുട്ടിയുടെ എന്നാല്‍ വീട്ടിലെത്തിയ ഇബ്രാഹിം കുട്ടിയുടെ ദേഹത്തില്‍ പ്രേതബാധയുണ്ടെന്നും അത് ഒഴുപ്പിച്ച് തരാമെന്നും പറഞ്ഞു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ മജിസ്ട്രേറ്റ് പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.