1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala covid19 updates

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 89 ആരോഗ്യപ്രവർത്തകർക്ക്, 2 സിഐഎസ്എഫ് ജവാൻമാർക്കും രോഗം

ആരോഗ്യപ്രവർത്തകർ
സംസ്ഥാനത്ത് ഇന്ന് 89 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് ഏറ്റവുമധികം ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്. 32 പേർക്കാണ് കണ്ണൂരിൽ രോഗബാധ. എറണാകുളം ജില്ലയിലെ രണ്ട് സിഐഎസ്എഫ് ജവാൻമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരിൽ 19 പേർ തിരുവനന്തപുരത്ത് നിന്നും 12 പേർ എറണാകുളത്ത് നിന്നും 10 പേർ മലപ്പുറത്ത് നിന്നും 5 പേർ കാസർകോട് ജില്ലയിൽ നിന്നുമാണ്. കൊല്ലം,പത്തനംതിട്ട,തൃശൂർ ജില്ലകളിൽ നിന്നും 3 പേർക്ക് വീതവും പാലക്കാട്,കോഴിക്കോട് ജില്ലകളിൽ രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഇന്ന് രോഗം സ്ഥിരീകരിച്ച 3026 പേർൽ 2723 പേർക്കും സമ്പർക്കം വഴിയാണ് രോഗം വന്നത്. ഇതിൽ 237 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഏഴുവയസുകാരനെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി