പോലീസ് ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 27 ജൂലൈ 2023 (19:31 IST)
മലപ്പുറം: പോലീസ് ഇൻസ്പെക്ടർക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് യുവതി പോലീസിൽ പരാതി നൽകി. കുറ്റിപ്പുറം ഇൻസ്‌പെക്ടർ ആയിരുന്ന എം.സി.പ്രമോദിനെതിരെയാണ് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തന്നെ ഇയാൾ കോഴിക്കോട്, കുറ്റിപ്പുറം എന്നിവിടങ്ങളിൽ വച്ച് പല തവണ പീഡിപ്പിച്ചു എന്നാണു പരാതിയിൽ പറയുന്നത്.

കോഴിക്കോട് താമസിക്കുന്ന യുവതി ആലപ്പുഴ സ്വദേശിയാണ്. ജില്ലാ പോലീസ് മേധാവി പരാതി അന്വേഷിക്കാൻ തിരൂർ ഡി.വൈ.എസ്.പി യെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ഉടൻ തന്നെ കൈമാറും എന്നാണു സൂചന. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റിപ്പുറത്ത് നിന്ന് തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :