ഹോം നഴ്‌സിനെ പീഡിപ്പിച്ച സംഭവം : സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 9 ജൂലൈ 2023 (11:53 IST)
കോഴിക്കോട്: ഹോം നഴ്‌സിനെ പീഡിപ്പിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്‌ക്കെടുത്തു ഹോം നഴ്സ് റിക്രൂർട്ട്മെന്റ് സ്ഥാപനം നടത്തിവരുന്ന ചങ്ങാനാശേരി സ്വദേശി സോഫിയ മാത്യു, വെങ്കലം കമ്പിവളപ്പിൽ അനീഷ്, മായാണത് മേലെ ചോയിമഠത്തിൽ ഹരീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹോം നഴ്സ് റിക്രൂട്ട്‌മെന്റ് വഴി ജോലിക്കെത്തിയ യുവതിയെ നിലവിൽ ജോലി ഒഴിവില്ലെന്നു പറഞ്ഞു വാടക സ്ഥലത്തു താമസിപ്പിച്ചു. പിന്നീട് ഹരീഷ് എത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു. റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ അനീഷിന്റെ സുഹൃത്താണ് ഹരീഷ് എന്ന് പോലീസ് വെളിപ്പെടുത്തി. ഒരു മാസത്തോളം യുവതിയെ കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്നു എന്നാണു പോലീസ് പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :