പ്രകൃതിവിരുദ്ധ പീഡനം : 35 കാരനായ പ്രതിക്ക് 43 വർഷം കഠിനതടവ്

എ കെ ജെ അയ്യർ|
പാലക്കാട്: പന്ത്രണ്ട് വയസുള്ള ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ 35 കാരനായ പ്രതിക്ക് കോടതി 43 വർഷത്തെ കഠിനതടവു ശിക്ഷ വിധിച്ചു. മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബാലനെ പീഡിപ്പിച്ച ശേഷം പൊള്ളലേൽപ്പിക്കുകയും ചെയ്ത പ്രതി ഹംസയെ കോടതി ശിക്ഷിച്ചത്.

പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനുവാണ്
ശിക്ഷ വിധിച്ചത്. 43 വർഷത്തെ കഠിന തടവിനൊപ്പം 211000 രൂപ പിഴയും വിധിച്ചു. പിഴ സംഖ്യ കുട്ടിക്ക് നൽകണമെന്നാണ് വിധിന്യായത്തിൽ പറയുന്നത്. മണ്ണാർക്കാട് സബ് ഇൻസ്‌പെക്ടർ ജസ്റ്റിൻ ആണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്കെകതിരേ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ സമാനമായൊരു കേസുണ്ടെന്നാണ് പോലീസ് അറിയിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :