പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം : യുവാവും വനിതാ സുഹൃത്തും പെൺകുട്ടിയുടെ മാതാവും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 8 ജൂലൈ 2023 (19:17 IST)
തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിയായ യുവതിയുടെ പ്രായപൂർത്തി ആകാത്ത മകളെ പീഡിപ്പിച്ച കേസിൽ
യുവാവും വനിതാ സുഹൃത്തും പെൺകുട്ടിയുടെ മാതാവും അറസ്റ്റിലായി. നെയ്യാർഡാമിലെ ഇടവച്ചാൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25), വനിതാ സുഹൃത്ത് മൂങ്ങോട് വിനീഷാ ഭവനിൽ വിനീഷ (24),
പെൺകുട്ടിയുടെ മാതാവ് എന്നിവരെ കാട്ടാക്കട പൊലീസാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ 1500 രൂപയ്ക്ക് വിലയ്ക്ക് വാങ്ങി എറണാകുളത്തും പിന്നീട് കാട്ടാക്കടയിലും എത്തിച്ച പീഡിപ്പിച്ചു എന്നാണു കേസ്. എറണാകുളത്തു താമസിക്കുന്ന മാതാവിനെയും കുട്ടിയേയും ട്രെയിനിൽ വച്ചാണ് അഖിൽദേവ് പരിചയപ്പെട്ടത്. ഇയാൾ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചു. അതിനു ശേഷം പെൺകുട്ടിയുടെ മാതാവിന് 1500 രൂപാ നൽകിയ ശേഷം കുട്ടിയുമായി കാട്ടാക്കടയിൽ എത്തി.

പിന്നീട് ലോഡ്ജിൽ റൂമെടുത്തു അവിടെ വച്ചും പ്രതിയുടെ വീട്ടിൽ എത്തിച്ചും രണ്ടു ദിവസം പീഡിപ്പിച്ചു. പിന്നീട് ഇവർ നെയാറ്റിന്കരയിൽ എത്തുകയും വനിതാ സുഹൃത്തിന്റെ മാതാവിന് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :