പീഡനശ്രമത്തിനു മധ്യവയസ്‌കൻ പോലീസ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 22 ജൂലൈ 2023 (19:47 IST)
കൊല്ലം: വീട്ടിൽ തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു
കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 58 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയനാട് പുത്തൻവീട് കിഴക്കേതിൽ ബാബുവാണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്.


കഴിഞ്ഞ ദിവസം വൈകിട്ട് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിച്ചു. എന്നാൽ ഇവർ എതിരത്തോടെ വസ്ത്രം വലിച്ചുകീറി. എങ്കിലും ഇതിനിടെ സ്ത്രീ വീടിനു പുറത്തേക്ക് ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.

സ്ത്രീയുടെ പരാതിയെ തുടർന്ന് ചാത്തന്നൂർ പോലീസ് ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :