എ കെ ജെ അയ്യർ|
Last Modified വ്യാഴം, 13 ജൂലൈ 2023 (15:35 IST)
തിരുവനന്തപുരം: ബന്ധുവായ യുവതിയെ പണം വാഗ്ദാനം ചെയ്തു ലൈംഗികമായി പീഡിപ്പിച്ച 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വള്ളൂർ സ്വദേശി ഷാജഹാൻ എന്ന ഷാജിയാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.
ബന്ധുവായ സ്ത്രീ ഇയാളോട് പണം കടം ചോദിച്ചിരുന്നു. പണം വേണമെങ്കിൽ മെഡിക്കൽ കോളേജിനടുത്തുള്ള ലോഡ്ജിലേക്ക് വരണമെന്ന് പറഞ്ഞു. എന്നാൽ അവിടെയെത്തിയ സ്ത്രീയെ ഇയാൾ പീഡിപ്പിച്ചു എന്നാണു പരാതി. വിവരം പുറത്തറിയിക്കാതിരിക്കാൻ സ്വർണ്ണമാല എന്ന് പറഞ്ഞു മുക്കുപണ്ടമാല ഇവർക്ക് നൽകുകയും അപായപ്പെടുത്തും എന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ മാല വിൽക്കാൻ പോയപ്പോൾ ഇത് മുക്കുപണ്ടമാണെന്ന് കണ്ടതിനെ തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്. സി.സി.ടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ വട്ടിയൂർക്കാവ് പുളിയറക്കോണത്തെ വസതിയിൽ നിന്ന് പിടികൂടുകയും ചെയ്തു.