1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Kuttanad Thalavadi

പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

Harassment
കുട്ടനാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു.  പെണ്‍കുട്ടിയെ പീഡിപ്പിച്ച പന്തളം വേലാന്റ കിഴക്കേതില്‍ സോണി (32) യാണ് പോലീസ് പിടിയിലായത്.  
 
ഇയാള്‍ക്കൊപ്പം പീഡനത്തിന് കൂട്ടുനിന്ന തലവടി തെക്ക് വഞ്ചീപുരക്കല്‍ അജീഷ് (25), തലവടി കോടമ്പനാടി പത്തിശ്ശേരില്‍ സുജിത (29) എന്നിവരെയും പോക്‌സോ കേസില്‍ പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
 
കുട്ടിയെ  പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. ഇതിനു കൂട്ടുനിന്നവരാണ് അജീഷ്, സുജിത എന്നിവര്‍. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായ സോണി. അറസ്റ്റിലായ പ്രതികളെ അമ്പലപ്പുഴ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  
അടുത്ത ലേഖനം
മലപ്പുറത്ത് രണ്ട് സ്‌കൂളുകളില്‍ കോവിഡ് ബാധ തീവ്രം