പാറമടയില്‍ വച്ച് പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (16:48 IST)
ചടയമംഗലം: പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ആയൂര്‍ ഇളമാട് സ്വദേശി ഷഹിന്‍ എന്നയാളാണ് പോലീസ് പിടിയിലായത്.

മൊബൈല്‍ ഫോണ്‍ വഴിയാണ് ചടയമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. ഇത് സൗഹൃദത്തിലേക്ക് വഴിവച്ചു. പിന്നീട് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും യുവാവ് പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കി. പിന്നീട് വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് കുട്ടിയുടെ വീട്ടിനടുത്തെ പാറമടയില്‍ വച്ചും പീഡിപ്പിച്ചു.

ഇതിനിടെ പെണ്‍കുട്ടിയില്‍ നിന്ന് ഒരു സ്വര്‍ണമാലയും യുവാവ് കൈക്കലാക്കി. കുട്ടിയുടെ മാല കാണാത്തതിനെ കുറിച്ച് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :