1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala psc preliminary exam dates declared

പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതൽ, തീയതി പ്രഖ്യാപിച്ച് പിഎസ്‌സി

ഫെബ്രുവരി
ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പത്താം ക്ലാസ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി കേരള പിഎസ്‌സി പ്രഖ്യാപിച്ചു.നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയാരംഭിക്കുന്നത് ഫെബ്രുവരി 20-നാണ്. ഫെബ്രുവരി 25, മാർച്ച് 6, 13 എന്നിവയാണ് മറ്റ് പരീക്ഷാതീയതികൾ.
 
ഫെബ്രുവരി 10 മുതൽ ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്‌ത് തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാസമയം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഹാൾടിക്കറ്റിലുണ്ടാകും. പരീക്ഷാ തീയതിയും സമയവും www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അടുത്ത ലേഖനം
വാട്‌സാപ്പുമായി ജിയോ കൈക്കോർക്കുന്നു, രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോമാർട്ടുകൾ സ്ഥാപിക്കുക ലക്ഷ്യം