മന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 12 ജനുവരി 2021 (17:26 IST)
കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ പോലീസ് അറസ്‌റ് ചെയ്തു. കൊടുവള്ളി ഒതയോത്ത് എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. ചാത്തന്‍ ബിജു എന്നറിയപ്പെടുന്ന ബിജു.ടി.കെ കൊയിലാണ്ടി സ്വദേശിനിയെയാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.

തെയ്യം വേഷം കെട്ടി ഫലം പറയുന്ന ബിജു വീട്ടമ്മയുമായി പരിചയപ്പെടുകയും തുടര്‍ന്ന് സാമ്പത്തിക പ്രയാസം മാറുന്നതിനായുള്ള പൂജ നടത്തുകയും ചെയ്തു. ഇവരുടെ പരിചയം അടുപ്പത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവും മക്കളും ഉള്ള ഇവര്‍ ഭാര്യയും രണ്ട് മക്കളുമുള്ള ബിജുവിനൊപ്പം പോവുകയും ചെയ്തു. സ്ത്രീയുടെ ഭര്‍ത്താവ് വിദേശത്താണുള്ളത്.

ബിജുവിനൊപ്പം പോയ സ്ത്രീയെ ബിജു കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഇവരുടെ കൈവശമുള്ള സ്വര്‍ണ്ണം വില്‍പ്പന നടത്തുകയും ചെയ്തു. ഇയാളുടെ ഉപദ്രവം സഹിക്ക വയ്യാതായതോടെയാണ് സ്ത്രീ വീട്ടുകാരെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :