ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ശനി, 24 ഒക്‌ടോബര്‍ 2020 (16:24 IST)
കട്ടപ്പന: ഇടുക്കി നരിയംപറ്റയില്‍ പതിനാറുകാരി ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായ കേസുമായി ബന്ധപ്പെട്ട ഇരുപത്തി നാലുകാരനായ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. കുട്ടിയുടെ അയല്‍വാസിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ മനു മനോജ് ആണ്‍ പോലീസ് പിടിയിലായത്. ഡി.വൈ.എഫ്.എ പ്രവര്‍ത്തകന്‍ കൂടിയായ മനുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി ഏരിയാ സെക്രട്ടറി അറിയിച്ചു.

പീഡനത്തെ തുടര്‍ന്ന് കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ശേഷം മനു കുട്ടിയെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടി കുളിമുറിയില്‍ കയറി ദേഹത്തു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :