എ കെ ജെ അയ്യര്‍|
Last Updated:
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (17:48 IST)
കോഴിക്കോട്: വീട്ടമ്മയെ സ്‌കൂള്‍ കലോത്സവത്തിനിടെ പീഡിപ്പിച്ചു എന്ന പരാതിയുമായി ബന്ധപ്പെട്ടു പ്രതികളായ അധ്യാപകര്‍ കോടതിയില്‍ കീഴടങ്ങി. പുല്ലാളൂര്‍ കമ്പ്രവീട്ടില്‍ ഷൈജല്‍(32), കരുമല പനയംകണ്ടി ഷാജഹാന്‍ (44) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ വര്ഷം ഒക്ടോബറില്‍ ചേവായൂര്‍ ഉപജില്ലാ കലോത്സവത്തിനിടെ തലക്കുളത്തൂര്‍ സി.എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ചാണ് പരാതിയുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. ഈ സമയത്തു കണ്ട പരിചയത്തില്‍ അധ്യാപകര്‍ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട എലത്തൂര്‍ പോലീസ് കേസെടുക്കുകയും വനിതാ സെല്‍ അന്വേഷണം നടത്തുകയും ചെയ്തു. ഇതിനിടെ അധ്യാപകര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു.
ഇതിനിടെ അധ്യാപകര്‍ സമൂഹമാധ്യമം വഴി തന്നെ അപമാനിച്ചു എന്ന് വീട്ടമ്മ ഹൈക്കോടതിയില്‍ പരാതി നല്‍കി. ഇതോടെ ഹൈക്കോടതി അധ്യാപകരുടെ ജാമ്യം റദ്ദു ചെയ്തു. എങ്കിലും പോലീസ് ഇവരെ അറസ്‌റ് ചെയ്തില്ല എന്ന് കാണിച്ച് യുവതി വീണ്ടും ഹൈക്കോടതിയില്‍ പരാതി നല്‍കി. അഞ്ചു മാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇതോടെ അധ്യാപകര്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തു.