പീഡനക്കേസില്‍ വൈദികന്‍ റിമാന്‍ഡില്‍

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2020 (18:05 IST)
അടിമാലി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ വൈദികനെ പോലീസ് അറസ്‌റ് ചെയ്തു. ഫാദര്‍ റെജി പാലക്കാടനെന്ന
ഡോക്ടര്‍ കൂടിയായ വൈദികനെയാണ് പോലീസ് അറസ്‌റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയെ വികാരി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വികാരി നടത്തുന്ന ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി സി.ഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് വികാരിയെ കസ്റ്റഡിയിലെടുത്തത്.
പണിക്കന്‍കുടി യാക്കോബായ പള്ളി വികാരിയാണ് ഇദ്ദേഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :