പീഡനത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2020 (19:20 IST)
കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ലൈംഗിക പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ശരീരം ആസകലം പൊള്ളലേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് അയല്‍ക്കാരനായ യുവാവ് പീഡിപ്പിച്ചത്. ഇതിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ അറസ്‌റ് ചെയ്യാന്‍ പോലീസ് ഊര്‍ജ്ജിത നടപടി സ്വീകരിച്ചു വരികയാണെന്ന് ഡി.വൈ.എസ് പി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :