അനുബന്ധ വാര്‍ത്തകള്‍
- ഭര്‍തൃഗൃഹത്തില്‍ ഭാര്യയ്ക്കുണ്ടാകുന്ന ഉപദ്രവങ്ങള്‍ക്ക് ഉത്തരവാദി ഭര്‍ത്താവായിരിക്കുമെന്ന് സുപ്രീംകോടതി
- ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ എസ്ഐ പീഡിപ്പിച്ചു
- പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്‌റ് ചെയ്തു
- പ്രകൃതിവിരുദ്ധ പീഡനം: പതിമൂന്നുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
- വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ യുവതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍
കാമുകിയെ പീഡിപ്പിച്ചു നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
കോട്ടയം: പ്രായപൂര്‍ത്തി ആകാത്ത കാമുകിയെ ലൈംഗികമായി പീഡിപ്പിച്ചു നഗ്‌ന ചിത്രങ്ങളെടുക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തിയ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു കൂട്ടുനിന്ന സുഹൃത്തും പിടിയിലായി. കറുകച്ചാല്‍ മീനടം സ്വദേശിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.
നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വേങ്ങോലിക്കല്‍ നിധിന്‍ കുമാര്‍ (19), സുഹൃത്തായ നെടുമണ്ണി തോണിപ്പാറ മറ്റുകുഴിയില്‍ ഷാരോണ്‍ ജോര്‍ജ്ജ് (21) എന്നിവരാണ് പിടിയിലായത്. നിധിന്‍ മീനടം സ്വദേശിനിയായ പതിനാറുകാരിയുമായി പ്രണയത്തിലായിരുന്നു. നിധിന്‍ കുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്നായിരുന്നു കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ അറസ്‌റ് ചെയ്യുകയുമായിരുന്നു.