1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Kalpakanchery Riyazraja

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്‌റ് ചെയ്തു

Harassment
കല്‍പകഞ്ചേരി: പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്‌റ് ചെയ്തു. കല്പകഞ്ചേരിക്കടുത്ത നാല്പത്തേഴുകാരനാണ് പോക്‌സോ കേസ് പ്രകാരം കല്‍പകഞ്ചേരി സി.ഐ എം.ഡി.റിയാസ് രാജയുടെ പിടിയിലായത്.
 
കടുത്ത വയറുവേദനയെ തുടര്‍ന്ന് മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു.
 
പ്രതിയുടെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ളതാണ് പതിനാലുകാരിയായ പെണ്‍കുട്ടി. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 
അടുത്ത ലേഖനം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,711 പേര്‍ക്ക്; ജനുവരി 29നു ശേഷമുള്ള ഉയര്‍ന്ന കണക്ക്