അനുബന്ധ വാര്‍ത്തകള്‍
- വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു: മുംബൈയില്‍ യുവതിയെ ട്രെയിനിനടിയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു
- അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രിന്‍സിപ്പലിന് ബീഹാറില്‍ വധശിക്ഷ
- തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയരികില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
- പീഡനശ്രമം: സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍
- പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ യുവതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍
കണ്ണൂര്‍: വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് ബസ് കണ്ടക്ടര്‍മാരെ പോലീസ് അറസ്‌റ് ചെയ്തു. പയ്യോളിയില്‍ നിന്നാണ് 26 കാരിയായ യുവതി വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയത്. എന്നാല്‍ ഇവരെ നയത്തില്‍ വശത്താക്കി പറശിനികടവിലെ ഒരു ലോഡ്ജില്‍ കൊണ്ടുപോയി ബസ് കണ്ടക്ടര്മാരായ രണ്ട് യുവാക്കള്‍ പീഡിപ്പിക്കുകയായിരുന്നു.
പട്ടുവം പറപ്പൂലിലെ രൂപീഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരാണ് പോലീസ് പിടിയിലായത്. യുവതി ബുധനാഴ്ച സന്ധ്യയോടെയാണ് കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയത്. അവിടെ നിന്നാണ് ബസ് കണ്ടക്ടര്‍മാര്‍ ഇവരെ വശത്താക്കി ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ പയോളി പോലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ യുവതി തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടെന്നു കണ്ടെത്തി. തുടര്‍ന്നാണ് പോലീസ് യുവതിയെയും കണ്ടക്ടര്‍മാരെയും ലോഡ്ജില്‍ നിന്ന് പിടികൂടിയത്. മൂവരെയും പയ്യോളി പൊലീസിന് കൈമാറി. പീഡനം സംബന്ധിച്ച് യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്‌റ് ചെയ്തത്.