1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Kareelakulangara Kayamkulam

പ്രകൃതിവിരുദ്ധ പീഡനം: പതിമൂന്നുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Harassment
കായംകുളം: പതിമൂന്നു വയസുള്ള ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ പോലീസ് അറസ്‌റ് ചെയ്തു. നാല്പത്തെട്ടുകാരനായ പ്രതി ബന്ധുവായ കുട്ടിയെയാണ് പീഡിപ്പിച്ചത്. കരീലക്കുളങ്ങര ജനമൈത്രി പൊലീസാണ് പ്രതിയെ പിടികൂടിയത്.
 
കഴിഞ്ഞ സെപ്തംബറില്‍ ആണ് സംഭവം നടന്നതെങ്കിലും ജനുവരിയിലാണ് വിവരം പുറത്തായത്. പരാതിയെ തുടര്‍ന്ന് പ്രതിയെ പിടികൂടാനായി കായംകുളം ഡി.വൈ.എസ് .പി അലക്‌സ് ബേബിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ചേര്‍ത്തലയ്ക്കടുത്ത് പ്രദേശത്ത് ഒരു വീടിന്റെ നിര്‍മ്മാണ ജോലിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.  
അടുത്ത ലേഖനം
തിരുവനന്തപുരം ജില്ലയില്‍ കനത്ത ചൂട്, ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍