തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയരികില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (11:23 IST)
തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ വഴിയരികില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അരുവിക്കര സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ഉഴമലക്കയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയേയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ജനുവരി 29നായിരുന്നു സംഭവം. ബൈക്കില്‍ വന്ന പ്രതി വഴിയിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. പോക്‌സോ ചുമത്തി ഇയാളെ റിമാന്‍ഡു ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :