പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പീഡനത്തിന് പിടിയില്‍

എ കെ ജെ അയ്യര്‍| Last Updated: ശനി, 24 ഒക്‌ടോബര്‍ 2020 (18:57 IST)
മലപ്പുറം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതി വീണ്ടും പീഡന കേസില്‍ പ്രതിയായി പോലീസ് പിടിയിലായി. മലപ്പുറം കാളികാവ് ചെങ്കൊടി തൊണ്ടിയില്‍ സുഹൈല്‍ എന്ന ഇരുപത്തൊമ്പതുകാരനാണ് ജാമ്യത്തിലിറങ്ങിയ ഉടന്‍ വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റിലായത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെഇപ്പോഴത്തെ കേസ് ഉള്‍പ്പെടെ
മൂന്നു കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചു അറസ്റ്റിലായത്. പന്ത്രണ്ടുകാരിയുടെ മൊഴിയിലാണ് കഴിഞ്ഞ കേസില്‍ സുഹൈല്‍ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങി പതിനഞ്ചു ദിവസങ്ങള്‍ മാത്രമാണ് കഴിഞ്ഞത്. ഇപ്പോള്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്.

മൊബൈല്‍ ഫോണും മറ്റും കാണിച്ച് കുട്ടികളെ വശീകരിച്ച് കെണിയിലാക്കുകയാണ് ഇയാളുടെ രീതി. സ്‌കൂള്‍
2019 മാര്‍ച്ചില്‍ വിദ്യാര്‍ത്ഥിനിയെ പ്രേമം നടിച്ച് പീഡിപ്പിച്ചതിനാണ് ഇയാള്‍ ആദ്യം പോലീസ് പിടിയിലായത്. കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസ് ഇയാളെ വീണ്ടും അറസ്‌റ് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :