1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Homestay Adimali Vellathooval

ഹോംസ്റ്റേയുടെ മറവില്‍ പെണ്‍ വാണിഭം: ഏഴു പേര്‍ അറസ്റ്റില്‍

Homestay
ഹോം സ്റ്റേ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ അന്തര്‍ ജില്ലാ സംഘത്തെ പിടികൂടി. നാല് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് പോലീസ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
 
വെള്ളത്തൂവല്‍ കുത്തുപാറ പാറക്കല്‍ സിജോ ജയിംസ് (30), അരക്കുഴ വള്ളോം തടത്തില്‍ അഖില്‍ (28), കഞ്ഞിക്കുഴി പെരിയകോട്ടില്‍ ജോമി (25) എന്നിവരും കണ്ണൂര്‍, എറണാകുളം, ഇടുക്കി സ്വദേശിനികളായ നാല് സ്ത്രീകളുമാണ് പിടിയിലായത്. സി.ഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടിച്ചത്.
 
കൂമ്പന്‍പാറയില്‍ ഹോം സ്റ്റേ റെയ്ഡ് ചെയ്താണ് ഇവരെ പിടികൂതീയതി. സ്ത്രീകള്‍ നാല് ദിവസം മുമ്പാണ് ബംഗളൂരുവില്‍ നിന്ന് ഇവിടെയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടപാടുകാരും ഏജന്റുമാരും ഉള്‍പ്പെട്ട വലിയൊരു സംഘമാണ് ഇതിനു പിന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു. മൂന്നു വാഹനങ്ങളും ആറു മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 
അടുത്ത ലേഖനം
മനുഷ്യകാല്‍ നായ കടിച്ചുകൊണ്ടുപോകുന്നത് കണ്ട് നാട്ടുകാര്‍ ഞെട്ടി: വീട്ടിനുള്ളില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം