പാസ്റ്റർ ചമഞ്ഞു നടന്നയാൾ പീഡന കേസിൽ പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 7 ജൂലൈ 2023 (18:56 IST)
തിരുവനന്തപുരം: പാസ്റ്റർ ചമഞ്ഞു നടന്നയാളെ പീഡന കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് ചെറിയ ചൂഴയിൽ പ്ലാമൂട്ട് വീട്ടിൽ മോനി ജോർജ്ജ് എന്ന അമ്പത്തിരണ്ടുകാരനാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.

പാസ്റ്റർ ആണെന്ന് പറഞ്ഞു വീട്ടുകാരുമായി നയത്തിൽ അടുക്കുകയും പിന്നീട് വീട്ടിലെ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതുമാണ് ഇയാളുടെ രീതി. വിഴിഞ്ഞം അടിമലത്തുറയിലെ പത്ത് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിലാണ് ഇയാൾ ഇപ്പോൾ പിടിയിലായത്.

മാരായമുട്ടം പോലീസ് സ്റ്റേഷനിൽ സമാന രീതിയ്യിലുള്ള ഒരു പോക്സോ കേസ് 2019 ൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഇയാൾ ആര്യനാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ്. ഇതിനൊപ്പം ഇയാൾ നൂറനാട്, റാന്നി എന്നീ പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിലെ പ്രതിയുമാണ്. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രാജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :