1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Adur Pallikkal

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Harassment
അടൂർ: പ്രായപൂർത്തി ആകാത്ത പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ ഇളംപള്ളിൽ തെങ്ങിനാൽ വിളയിൽ വടക്കേതിൽ അനന്തു എന്ന 23 കാരനാണ് അറസ്റ്റിലായത്.  

പ്രണയം നടിച്ചായിരുന്നു പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഇയാൾ പീഡിപ്പിച്ചത്. പോലീസ് ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ്,അഡ്മിന് കൂടുതൽ പവർ, വാ‌ട്ട്‌സ്ആപ്പിലെ പുതിയ മാറ്റം ഇങ്ങനെ