1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Parappanangadi Pocso

പ്രകൃതിവിരുദ്ധ പീഡനം: 43 കാരൻ അറസ്റ്റിൽ

Harassment
പരപ്പനങ്ങാടി: പ്രകൃതിവിരുദ്ധ പീഡനത്തിന് 43 കാരനെ പരപ്പനങ്ങാടി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി സ്വദേശിയായ ബാലനെയാണ് ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതും അശ്ളീല വീഡിയോകൾ കാണിക്കുകയും ചെയ്തത്.

സ്‌കൂൾ വിദ്യാർത്ഥിയെ ഇയാൾ ഉപദ്രവിക്കുകയും മൊബൈൽ ഫോണിൽ അശ്ളീല വീഡിയോ കാണിക്കുകയും ചെയ്തതിനെ തുടർന്ന് ബാലന്റെ മാതാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം പത്തൊമ്പതിനു ഇയാൾക്കെതിരെ കേസെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പരപ്പനാഗാട്ടി സി.ഐ ഹണി കെ.ദാസിനെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കൂട്ടുമൂച്ചി ഭാഗത്തു നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ദീവാലി ആശ്വാസം: പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം