ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്ന് ദിലീപ്, ചോദ്യം ചെയ്‌തത് 7 മണിക്കൂർ, നാളെയും ഹാജരാകണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (19:44 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ നാളെയും ചോദ്യം ചെയ്‌തു. ഇന്നത്തെ 7 മണിക്കൂർ നീണ്ടു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെ പറ്റി തനിക്ക് അറിയില്ലെന്നും ദിലീപ് പോലീസിന് മൊഴി നൽകി.

ആലുവ പോലീസ് ക്ലബിൽ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് ചോദ്യം ചെയൽ നടന്നത്. നടിയെ ആക്രമിച്ചകേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിലും 2 ഘട്ടങ്ങളിലായ ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :