കാവ്യയെ ചോദ്യം ചെയ്യണം, നടിയെ ആക്രമിച്ച കേസിന്റെ തുടരാന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (19:11 IST)
നടിയെ ആക്രമിച്ച കേസിന്റെ തുടരാന്വേഷണത്തിന് കൂടുതൽ സമയം തേടി ഹൈക്കോടതിയിൽ. തുടരാന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേണത്തിനും പരിശോധനയ്ക്കും കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ ചില നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ തുടർ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :