കെ ആര്‍ അനൂപ്|
Last Updated:
ബുധന്‍, 30 മാര്‍ച്ച് 2022 (12:49 IST)
'അണ്ണാത്തെ' വിജയത്തിന് ശേഷം രജനീകാന്ത് നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പമുള്ള തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത് ഈയടുത്താണ്.
'തലൈവര്‍ 169'ല്‍ രജനികാന്തിനൊപ്പം ശിവകാര്‍ത്തികേയന്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിടുമെന്നാണ് ഏറ്റവും പുതിയ വിവരം.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ മുന്‍പത്തെ മൂന്ന് ചിത്രങ്ങളിലും ഗാനരചയിതാവായും നായകനായും ശിവകാര്‍ത്തികേയന്‍ ഉണ്ടായിരുന്നു. 'ബീസ്റ്റ്' ല്‍ ശിവകാര്‍ത്തികേയന്‍ ഗാനരചിതാവ് ആണെങ്കില്‍ സംവിധായകന്റെ ഡോക്ടറില്‍ നായകനായി വേഷമിട്ടു. 'തലൈവര്‍ 169'ല്‍ അതിഥി വേഷത്തില്‍ ആകും ശിവകാര്‍ത്തികേയന്‍ എത്തുക.
'ഡോക്ടര്‍' നടി പ്രിയങ്ക മോഹന്‍ രജനി ചിത്രത്തിലും ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്. ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ തലൈവര്‍ 169 ചിത്രീകരണം ആരംഭിക്കും.