ഫിയോക്ക് യോഗം: വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും

അഭിറാം മനോഹർ| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (12:29 IST)
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയിൽ വേദി പങ്കിട്ട് നടൻ ദിലീപും സംവിധായകൻ രഞ്ജിത്തും.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്‌തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണെന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

ഈ പരാമർശം നടത്തി ഒരാഴ്‌ച പിന്നിടുമ്പോഴാണ് പൊതു വേദിയിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ കെൽപ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് വേദിയിൽ പറഞ്ഞു.സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും യോഗത്തില്‍ പങ്കെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :