1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Guruvayur Temple News

ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ 2 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍

Guruvayur Temple
ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ 2 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍. നവംബര്‍ മാസത്തെ ഭണ്ടാരത്തിലെ എണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് നിരോധിച്ച രണ്ടായിരത്തിന്റെയും ആയിരത്തിന്റെയും 500 രൂപയുടെയും നോട്ടുകള്‍ കണ്ടെത്തിയത്. 2000 രൂപയുടെ 56 നോട്ടുകള്‍ ആണ് ഉണ്ടായിരുന്നത്. ആയിരം രൂപയുടെ 47 നോട്ടുകളും 500ന്റെ 60 നോട്ടുകളും ഉണ്ടായിരുന്നു. ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ 2000 നോട്ടുകള്‍ ആണ് ലഭിച്ചത്.
 
47,000 രൂപയുടെ ആയിരത്തിന്റെ നോട്ടുകള്‍ ലഭിച്ചു. 30000 രൂപയുടെ 500 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്. അതേസമയം നവംബര്‍ മാസത്തെ ഭണ്ഡാരത്തിലെ വരുമാനം അഞ്ചരക്കോടിയോളം രൂപയാണ് ലഭിച്ചത്. രണ്ടുകിലോ സ്വര്‍ണവും ഉണ്ടായിരുന്നു.
അടുത്ത ലേഖനം
ക്രിക്കറ്റിനെ കാവിവല്‍ക്കരിക്കുന്നുവെന്ന ആരോപണവുമായി മമത ബാനര്‍ജി