അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം: അധ്യാപകൻ അറസ്റ്റിൽ
- ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ തീപിടുത്തം; 19 പേര്‍ക്ക് പരിക്കേറ്റു
- ആറ്റുകാല്‍ കുത്തിയോട്ട രജിസ്ട്രേഷന് നാളെ മുതല്‍; ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം
- മണ്ഡലകാല തീര്‍ത്ഥാടനം: വാര്‍ത്താ വിനിമയ സേവനങ്ങള്‍ സജ്ജമാക്കി ബിഎസ്എന്‍എല്‍
- ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്സ് ബസ്സിന്റെ ടയറുകള്‍ ഊരിത്തെറിച്ചു
മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉള്ള അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത
മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉള്ള അതി തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക്, വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത. നവംബര്‍ 18 രാവിലെയോടെ ബംഗ്ലാദേശ് തീരത്തു മൊന്‍ഗ്ലക്കും ഖേപുപാറക്കും മധ്യ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
വടക്കന്‍ ശ്രീലങ്കക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.