1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമലക്ഷേത്ര നട തുറന്നു

Sabarimala
മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമലക്ഷേത്ര നട തുറന്നു.വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് നട തുറന്നത്. പുതിയ മേല്‍ശാന്തിമാരായ പി എന്‍ മഹേഷിനെയും പി ജി മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു.
 
പുതിയ മേല്‍ശാന്തി മാര്‍ക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. ആഴിയില്‍ അഗ്‌നി പകര്‍ന്നു. വൃശ്ചികം ഒന്നായ വെളളിയാഴ്ച പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും.
അടുത്ത ലേഖനം
നിങ്ങൾക്ക് ഈ പിഴവ് പറ്റിയോ ?, ഒന്നരമാസം കഴിഞ്ഞാൽ ഫോൺ പേ, ഗൂഗിൾ പേ എന്നിവ ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല