1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Guruvayur Temple News

ഗുരുവായൂരപ്പന് 32 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് എം കെ സ്റ്റാലിന്റെ ഭാര്യ

Guruvayur Temple
ഗുരുവായൂരപ്പന് 32 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് എം കെ സ്റ്റാലിന്റെ ഭാര്യ. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാന്‍ഡിന്റെ ഭാര്യ ദുര്‍ഗ്ഗാ സ്റ്റാലില്‍ വഴിപാട് ആയാണ് സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്. സ്വര്‍ണ്ണകിരീടത്തിന് 14 ലക്ഷത്തിലേറെ രൂപ വില വരും. ഇന്ന് രാവിലെ ഗുരുവായൂരില്‍ എത്തിയ ദുര്‍ഗ സ്റ്റാലിന്‍ ഉച്ചയോടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സ്വര്‍ണ്ണ കിരീടത്തിന് പുറമേ ചെറിയ ചന്ദന കഷണങ്ങള്‍ അരയ്ക്കാനുള്ള യന്ത്രം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഇതിന് ഏകദേശം രണ്ട് ലക്ഷം രൂപയാണ് വില.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് അനില്‍ ആന്റണി